സിഖുകാര്‍ യുഎസ് സേനയിലേക്ക്
വാഷിങ്‌ടണ്‍: യുഎസ് പൗരത്വമുള്ള സിഖ് മതവിശ്വാസികള്‍ക്ക് അമേരിക്കന്‍ സേനയിലുള്ള വിലക്ക് നീക്കാനുള്ള നടപടികള്‍ പെന്റഗണ്‍ സ്വീകരിച്ചു തുടങ്ങി. ഇതു സംബന്ധിച്ച നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിനെ ഉദ്ധരിച്ച് പെന്റഗണ്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി.
സിഖുകാരെ സൈന്യത്തില്‍ ചേര്‍ക്കുന്നതിനെപ്പറ്റി പഠിക്കാനായി പെന്റഗണ്‍ ഒരു ഉപദേശകസംഘത്തെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 29ന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചതായും പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ ജോണ്‍ ആര്‍ ഹോകിന്‍സ് വെളിപ്പെടുത്തി.
സിഖുകാര്‍ മതചിഹ്‌നമായ തലപ്പാവ് ഡ്യൂട്ടിക്കിടയില്‍ ധരിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഇത്രയും കാലം നിയമം പ്രാബല്യത്തില്‍ വരുന്നതിന് പ്രധാന തടസമായി നിന്നിരുന്നത്.
തങ്ങള്‍ക്കുള്ള വിലക്ക് നീക്കണമെന്ന് സിഖ് സമുദായം ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.
ഏകീകരിച്ച യൂണിഫോമാണ് അമേരിക്കന്‍ സേന ഉപയോഗിച്ചു വരുന്നത്. ഇതില്‍ മാറ്റം വരുത്തി സിഖുകാര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ തലപ്പാവ് ധരിക്കാന്‍ അനുമതി കൊടുത്തുകൊണ്ട് നിയമം മാറ്റിയെഴുതാനാണ് പെന്റഗണ്‍ ആലോചിയ്‌ക്കുന്നത്.












Click it and Unblock the Notifications