Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ കരുണാകരനും പത്മജയും ദില്ലിയില്‍

ദില്ലി: മുതിര്‍ന്ന കൊണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരന്‍ ദില്ലിയില്‍ എത്തി. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്‌ യോഗം ചേരാനിരിക്കെയാണ്‌ കരുണാകരന്റെ സന്ദര്‍ശനം.

കരുണാകരനെയും ഗവര്‍ണര്‍ സ്ഥാനത്തേയ്‌ക്ക്‌ പരിഗണിക്കുന്നുണ്ടെന്ന്‌ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്‌ച ദില്ലിയില്‍ എത്തിയ കരുണാകരനൊപ്പം മകളും എഐസിസി അംഗവുമായ പത്മജ വേണുഗോപാലും ഉണ്ട്‌.

ഗവര്‍ണര്‍ സ്ഥാനത്തേയ്‌ക്ക്‌ തന്റെ പേരും പരിഗണനയിലുണ്ടെന്നറിഞ്ഞ കരുണാകരന്‍ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിരുന്നു. കോണ്‍ഗ്രസിലേയ്‌ക്ക്‌ തിരികെ വന്നവര്‍ക്ക്‌ അര്‍ഹമായ പദവികള്‍ നല്‍കുന്നതും കൂടി പരിഗണിച്ചുമാത്രമേ താന്‍ പദവി സ്വീകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ട്‌ ഏറെ യാത്രചെയ്യേണ്ട സ്ഥലങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനം നല്‍കിയാല്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തേത്‌ വെറുതെയൊരു സാധാരണ യാത്രമാണെന്ന്‌ പറഞ്ഞ കരുണാകരന്‍ തനിക്കൊപ്പം പാര്‍ട്ടിയില്‍ തിരിച്ചുവന്നവര്‍ക്ക്‌ അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്ന പരാതി ആവര്‍ത്തിച്ചു.

അതേസമയം ഗവര്‍ണര്‍ പദവി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്‌ സ്വീകരിക്കുമെന്ന്‌ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മറുപടി നല്‍കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതിലെങ്കിലും ഗവര്‍ണര്‍ സ്ഥാനം കിട്ടിയാല്‍ കരുണാകരന്‍ അത്‌ സ്വീകരിക്കുമെന്നാണ്‌ സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+