വിഎസ് ഒരു വാക്ക് പറഞ്ഞാല്‍ മതി: അഴീക്കോട്
തൃശൂര്‍: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് തന്നെയാണ് തന്നെ ഫോണ്‍ ചെയ്തതെന്നാണ് വിശ്വസിക്കുന്നതെന്ന് സുകുമാര്‍ അഴീക്കോട്. ഫോണ്‍ വിവാദത്തെക്കുറിച്ച് അന്വേഷിക്കാനായി തൃശൂര്‍ എസ്പി എത്തിയതറിഞ്ഞ് വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഴീക്കോട്.
ഫോണ്‍ സംഭാഷണത്തിനിടെ വിവാദം പറഞ്ഞവസാനിപ്പിച്ചശേഷം ജേക്കബ് വടക്കുംചേരിയുടെ പ്രശ്നം പറഞ്ഞപ്പോള്‍ മറ്റൊന്നും ചോദിക്കാതെ കോടിയേരിയോട് പറയാമെന്ന ഫോണ്‍ ചെയ്തയാളുടെ മറുപടിയാണ് ഫോണ്‍ ചെയ്തത് വിഎസ് തന്നെയാണെന്ന് വിശ്വസിക്കാന്‍ അഴീക്കോടിനെ പ്രേരിപ്പിക്കുന്നത്.
മന്ത്രി കോടിയേരി ബാലകൃഷ്ണനെ ഉദ്ദേശിച്ച് പറയുമ്പോള്‍ കോടിയേരി എന്നുതന്നെയാണ് വിഎസ് പറയാറുള്ളതെന്നും. അങ്ങനെയാണ് തന്നെ വിളിക്കുന്നതെന്ന് കോടിയേരി പിന്നീട് പറഞ്ഞുവെന്നും അഴീക്കോട് പറഞ്ഞു.
ഒരു മിമിക്രിക്കാരനില്‍ നിന്നും അപ്രതീക്ഷിതമായ ഒരു പ്രശ്നത്തിന് ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അഴീക്കോട് കരുതുന്നു. എന്നാലും വിഎസ്സാണ് വിളിച്ചതെങ്കില്‍ എന്തിനാണ് അദ്ദേഹം അത് നിഷേധിച്ചതെന്ന ചോദ്യം അപ്പോഴും ബാക്കി.
വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തിരുത്തിയതാകാമെന്നാണ് അഴീക്കോട് പറയുന്നത്. ഇതിനിടെ വിഎസ് ഒരു വാക്കു പറഞ്ഞാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നും താന്‍ അതിന് തയ്യാറാണെന്നും അഴീക്കോട് വ്യക്തമാക്കി.
വിഎസിന്റെ മനോനില ഞാന്‍ മനസ്സിലാക്കുന്നു. അദ്ദേഹം സീനിയര്‍ നേതാവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നയാളുമാണ്. വലിയ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ എക്കാലവും കണ്ടിട്ടുള്ളത്- അഴീക്കോട് പറഞ്ഞു.
വിവാദത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തൃശൂര്‍ എസ്പി എം.പി ദിനേശ് അഴീക്കോടിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications