Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകുമാര്‍ അഴീക്കോടിന്‌ വധഭീഷണി

തൃശ്ശൂര്‍: വിഎസുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദത്തിന്റെ അന്വേഷണം നടക്കുന്നതിനിടെ അഴീക്കോടിന്‌ അജ്ഞാത ഫോണ്‍ സന്ദേശം.

വധഭീഷണിമുഴക്കിക്കൊണ്ടാണ്‌ തൃശൂരിലെ വീട്ടില്‍ ഞായറാഴ്‌ച രാവിലെ അജ്ഞാതന്റെ വിളിയെത്തിയത്‌. 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനോട്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണത്രേ ഫോണ്‍ ചെയ്‌തയാള്‍ പറഞ്ഞത്‌.

അഴീക്കോട്‌ ഫോണ്‍ നമ്പര്‍ പൊലീസിന്‌കൈമാറിയിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നാണ്‌ ഫോണ്‍ സന്ദേശം എത്തിയതെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ്‌ പറഞ്ഞു.

ഇതിനിടെ ഫോണ്‍ വിവാദത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ വിഎസിന്റെ ഓഫീസില്‍ നിന്നല്ല അഴീക്കോടിന്‌ ഫോണ്‍ വന്നതെന്ന്‌ വ്യക്തമായി. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അഴീക്കോടിനെ വിളിച്ചിട്ടില്ലെന്ന്‌ പൊലീസ്‌ ആസ്ഥാനത്തെ ഹൈടെക്‌ സെല്‍ കണ്ടെത്തി.

വിഎസ്‌ അച്യുതാനന്ദന്‍ ഫോണ്‍ ചെയ്‌ത്‌ തന്നോട്‌ സംസാരിച്ചെന്ന്‌ അഴീക്കോടും ഇല്ലെന്നും വിഎസും പറഞ്ഞതോടെ ഫോണ്‍ വിളി സംബന്ധിച്ചുണ്ടാ ദുരൂഹതയകറ്റാനാണ്‌ അന്വേഷണം നടത്തുന്നത്‌. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ പൊലീസ്‌ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+