ലാവലിന്‍: ഗവര്‍ണറുടെ തീരുമാനം ഉടന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നകാര്യത്തില്‍ ഗവര്‍ണര്‍ ആര്‍എസ് ഗവായ് ഈയാഴ്ച തന്നെ തീരുമാനമെടുക്കും. ഏറിയപക്ഷവും രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഇതുസംബന്ധിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും നിയമോപദേശങ്ങളും ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സിബിഐ മൂന്നു മാസം മുന്‍പാണ് അപേക്ഷ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി.
പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍തക്ക തെളിവുകള്‍ ഇല്ലെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്നും എജി സര്‍ക്കാറിന് മറുപടി നല്കി. തുടര്‍ന്ന് എജിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായി കാണിച്ച് മന്ത്രിസഭ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വീണ്ടും സിബിഐയുടെ വിശദീകരണം തേടി. എന്നാല്‍ പിണറായിയ്ക്കെതിരെ തെളിവുകളുണ്ടെന്നും എജിയുടെയും മന്ത്രിസഭയുടെയും ശുപാര്‍ശ പരിഗണിക്കരുതെന്നും കാണിച്ച് സിബിഐ ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി.
സിബിഐയുടെയും എജിയുടെയും റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യങ്ങളുള്ളതിനാല്‍ എജിയുടെയും സിബിഐയുടെയും. സംസ്ഥാനത്തിന് പുറത്തുള്ള നിയമവിദഗ്ധരുടെയും ഉപദേശങ്ങള്‍ ഗവര്‍ണര്‍ തേടിയിട്ടുണ്ട്. എജിയുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വാദങ്ങളാണ് ഭൂരിപക്ഷം നിയമവിദഗ്ധരും നില്കിതയതെന്നാണ് സൂചന.
അതേസമയം അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെക്കുറിച്ച് ശനിയാഴ്ച വൈകുന്നേരം വരെയും സിബിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അത് നിഷേധിക്കാനായി തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നാണ് സിബിഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications