സഭ വിമോചനസമര വാര്‍ഷികം ആഘോഷിക്കുന്നു
കൊച്ചി: വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം അഘോഷിക്കുന്നതിനായി എറണാകുളം, അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ ഞായറാഴ്ച പ്രത്യേക സര്‍ക്കുലര്‍ വായിച്ചു.
കര്‍ദിനാല്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് സര്‍ക്കുലര്‍ തയ്യാറാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ സഭയുടെ നിശബ്ദമായ രണ്ടാം വിമോചന സമരമായി ഇടതുപാര്‍ട്ടികള്‍ വിലയിരുത്തിയ സാഹചര്യത്തിലാണ് വിമോചന സമരവാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സഭ തീരുമാനിച്ചതെന്ന് സെര്‍ക്കുലറില്‍ പറയുന്നു.
വിമോചന സമരകാലത്തെ നടപടികള്‍ തന്നെയാണ് ഇടതുപക്ഷം ഇപ്പോഴും തുടരുന്നതെന്ന് കര്‍ദിനാള്‍ സര്‍ക്കുലറില്‍ ആരോപിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റു പ്രത്യയശാസ്ത്രങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്നും ചൂണ്ടിക്കാണിക്കുന്നു. വിമോചന സമരം കേരളജനത വിസ്മരിച്ചതുകൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ വീണ്ടും അധികാരത്തില്‍ വരാനിടയായത്.
വിമോചന സമരത്തിന് കാരണമായ വിദ്യാഭ്യാസ ബില്ലില്‍ വിദ്യാലയങ്ങള്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാനും വിദ്യാലയങ്ങളിലൂടെ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്ര അടിത്തറ പകരാനുമുള്ള നിഗൂഢ പദ്ധതികളുണ്ടയാിരുന്നു.
ഈശ്വര വിശ്വാസത്തില്‍ അടിയുറച്ച ഭാരതസംസ്കാരത്തിന് ചേരാത്ത പരിഷ്കരണം നടപ്പിലാക്കുവാനാണ് ശ്രമിച്ചത്. ബില്ലിലെ അപകടം പിടിച്ച വ്യവസ്ഥകള്‍ തിരിച്ചറിഞ്ഞ് വിവിധ സമുദായത്തില്‍പ്പെട്ടവര്‍ ഒന്നടങ്കം സര്‍കാറിനെതിരെ തിരിയുകയായിരുന്നു- ലേഖനത്തില്‍ പറയുന്നു.
ഇതാദ്യമായാണ് കത്തോലിക്കാ സഭ വിമോചന സമരവാര്‍ഷികം വിപുലമായി ആചരിക്കന്നത്. അനുസ്മരണ ശുശ്രൂഷ, സിംപോസിയം, പൊതുസമ്മേളനം എന്നിവയാണ് പരിപാടികള്‍. കെ.എം മാണിയുടെ അധ്യക്ഷതയിലാണ് പൊതുസമ്മേളം. എന്‍എസ്എസ്, മുസ്ലീം ലീഗ് പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. മാര്‍ ജോസ് പൗവ്വത്തില്‍, കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുക്കും.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications