Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ട്‌ ചോര്‍ച്ച അന്വേഷിക്കും: സുധാകരന്‍

ആലപ്പുഴ: സെക്രട്ടേറിയറ്റില്‍ തന്റെ ഓഫീസിന്‌ മുന്നിലെ സംഘര്‍ഷത്തെക്കുറിച്ച്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയ്‌ക്ക്‌ നല്‍കിയ റിപ്പോര്‍ട്ട്‌ മന്ത്രിസഭയ്‌ക്കും ചീഫ്‌ സെക്രട്ടറിയ്‌ക്കും മുമ്പേ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചതിനെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ മന്ത്രി ജി സുധാകരന്‍.

വിവരാവകാശ നിയമപ്രകാരമാണ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചതെന്ന്‌ പറയുന്നുണ്ടെങ്കിലും മന്ത്രിസഭ കാണുന്നതിന്‌ മുമ്പേ റിപ്പോര്‍ട്ട്‌ ഇത്തരത്തില്‍ നല്‍കാനാവുമോയെന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കും. സെക്രട്ടേറിയറ്റിലെ സംഘടനകള്‍ക്കെതിരെയുള്ള നീക്കമായി ഇതിനെ കാണരുത്‌-മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട്‌ ചോര്‍ച്ചയ്‌ക്ക്‌ പിന്നില്‍ സെക്രട്ടേറിയറ്റിലെ തന്നെ ഒരു വിഭാഗത്തിന്റെ ഗൂഡാലോചനയുണ്ട്‌. യുഡിഎഫ്‌ യൂണിയനിലെ ജീവനക്കാരെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. എന്റെ ഓഫീസ്‌ ആക്രമിച്ച സംഭവത്തിന്‌ തുല്യ ഗൗരവമുള്ള കേസാണിത്‌. മാധ്യമങ്ങള്‍ അവരുടെ ജോലി മാത്രമാണ്‌ ചെയ്‌തത്‌. മാധ്യമങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ ആരാണെന്ന്‌ കണ്ടെത്തണം- അദ്ദേഹം പറഞ്ഞു.

വസ്‌തുതകള്‍ പഠിക്കാതെയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്ന്‌ മന്ത്രി നേരത്തേ ആരോപിച്ചിരുന്നു. ഓഫീസിലേയ്‌ക്ക്‌ ജീവനക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്‌.

പ്രതിപക്ഷ സംഘടനാ നേതാക്കള്‍ മന്ത്രിയുടെ ഓഫീസിന്‌ മുന്നില്‍ പ്രകടനം നടത്തിയത്‌ പ്രകോപനമായെന്നും ഇരുവിഭാഗവും ആക്രമണ സ്വഭാവം കാട്ടിയതാണ്‌ സംഘര്‍ഷത്തിന്‌ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുമായി ചര്‍ച്ച ചെയ്യാതെയാണ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്ന്‌ ആക്ഷേപമുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+