കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരന്റെ കാര്‍ കത്തിച്ചു

  • By Staff
Google Oneindia Malayalam News

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണം തുടരുന്നു. വംശീയാക്രമണത്തിനെതിരെ വന്‍ പ്രതിഷേധമുയരുന്നതിനിടെ ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിയുടെ കാര്‍ വംശവെറിയന്മാര്‍ അഗ്നിക്കിരയാക്കി.

ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ ആക്രമണം ഇല്ലെന്ന്‌ ഇവിടത്തെ പൊലീസ്‌ ആവര്‍ത്തിച്ച്‌ പറയുന്ന സാഹചര്യത്തിലാണ്‌ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്‌.

ലുധിയാന സ്വദേശിയായ വിക്രാന്ത്‌ രാജേഷ്‌ രത്തന്‍(22) എന്ന വിദ്യാര്‍ത്ഥിയുടെ കാറാണ്‌ അക്രമികള്‍ കത്തിച്ചത്‌. തന്റെ കാറിന്‌ സമീപത്ത്‌ നിര്‍ത്തിയിട്ടിരുന്ന മറ്റു രണ്ട്‌ കാറുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ടെന്നും അതും ഇന്ത്യക്കാരുടെതാണെന്നും വിക്രാന്ത്‌ പറയുന്നു.

സംഭവം നടക്കുമ്പോള്‍ ഇവരെല്ലാം ഉറക്കത്തിലായിരുന്നുവത്രേ. ഫയര്‍ അലാം കേട്ട്‌ എഴുന്നേറ്റ്‌ നോക്കുമ്പോള്‍ കാറുകള്‍ കത്തുന്നതാണത്രേ കണ്ടത്‌. മയക്കുമരുന്നിന്‌ അടിമകളായ ചിലര്‍ സമീപത്തുണ്ടായിരുന്നെന്നും ഇവരായിരിക്കും ഇത്‌ ചെയ്‌തതെന്നും വിക്രാന്ത്‌ പറയുന്നു.

ഓട്ടോമോട്ടീവ്‌ എന്‍ജിനീയറിങ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ പഠിക്കുന്നതിന്‌ ഒരു മാസം മുമ്പാണ്‌ ലുധിയാന സ്വദേശിയായ വിക്രാന്ത്‌ ആസ്‌ത്രേലിയയില്‍ എത്തിയത്‌. 2500 ആസ്‌ത്രേലിയന്‍ ഡോളര്‍ മുടക്കി ഏതാനും ദിവസം മുമ്പാണത്രേ വിക്രാന്ത്‌ കാര്‍ വാങ്ങിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X