Get Updates
Get notified of breaking news, exclusive insights, and must-see stories!

മെല്‍ബണില്‍ വീണ്ടും ഇന്ത്യക്കാരുടെ പ്രതിഷേധമിരമ്പി

മെല്‍ബണ്‍: ഇന്ത്യക്കാര്‍ക്കെതിരെ വീണ്ടും വംശീയാതിക്രമങ്ങളുണ്ടാകുന്നതില്‍ പ്രതിഷേധിച്ച്‌ ആസ്‌ത്രേലിയിയലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും റാലി നടത്തി.

ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍, നാഷണല്‍ യൂണിയന്‍ ഓഫ്‌ സ്റ്റുഡന്റ്‌്‌സ്‌ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു റാലി. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലി ടൗണ്‍ഹാളില്‍ നിന്നും തുടങ്ങി സിഡ്‌നി ഹൈപാര്‍ക്കിന്‌ സമീപം സമാപിച്ചു.

ബ്രിസ്‌ബണിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ റാലി നടത്താന്‍ തയ്യാറെടുക്കുന്നുണ്ട്‌. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ജീവനക്കാര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ തുടരുമ്പോഴും ആസ്‌ത്രേലിയയിലെ പൊലീസ്‌ പറയുന്നത്‌ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണങ്ങളൊന്നും നടക്കുന്നില്ലെന്നാണ്‌.

എന്നാല്‍ ഈ വാദം അസ്ഥാനത്താണെന്ന്‌ കാണിക്കുന്നതാണ്‌ ഏറ്റവും അവസാനം ലുധിയാനക്കാരനായ ഒരു വിദ്യാര്‍ത്ഥിയുടെ കാര്‍ അഗ്നിക്കിരയാക്കിയ സംഭവം.

കേന്ദ്രസര്‍ക്കാറും ആസ്‌ത്രേലിയന്‍ സര്‍ക്കാറും ഇതുസംബന്ധിച്ച്‌ ആശയവിനിമയം നടത്തുകയും ശക്തമായ നടപടികള്‍ എടുക്കുമെന്ന്‌ പറയുകയും ചെയ്യുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയാണ്‌.

ആസ്‌ത്രേലിയയില്‍ ഉന്നത പഠനത്തിനും ജോലിയ്‌ക്കുമായി പോയ ഇന്ത്യക്കാരുടെയെല്ലാം കുടുംബാംഗങ്ങള്‍ സംഭവങ്ങളില്‍ ആശങ്കാകുലരാണെന്ന്‌ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആസ്‌ത്രേലിയയിലെ പഠനം മതിയാക്കി മക്കള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നാണ്‌ മിക്ക മാതാപിതാക്കളും പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+