രൂപയുടെ വിനിമയ നിരക്കില്‍ 18 പൈസയുടെ നഷ്ടം
മുംബൈ : ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ 18 പൈസയുടെ നഷ്‌ടം. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് വിപണിയില്‍ (ഫോറെക്‌സ്) രൂപയുടെ മൂല്യം 18 പൈസ കുറഞ്ഞ് 47.29 രൂപ എന്ന നിരക്കിലെത്തി.
ബാങ്കുകള്‍ വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് വിലയിടിയാന്‍ കാരണമെന്ന് വിപണി വിദഗ്‌ധര്‍ പറയുന്നു. ഫോറെക്‌സില്‍ രാവിലെ ഡോളറിനെതിരെ രൂപയ്‌ക്ക് 47.29 ആയിരുന്നു നിരക്ക്.
വെള്ളിയാഴ്‌ച വ്യാപാരം അവസാനിക്കുമ്പോള്‍ ഒമ്പത് പൈസ ഉയര്‍ന്ന് 47.11 ആയിരുന്നു നിരക്ക്. ബാങ്കുകളുടെ ഡോളര്‍ വില്‍പന മറ്റുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications