Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപി ഇരട്ടക്കൊലക്കേസില്‍ അറസ്റ്റില്‍

മുംബൈ: മുതിര്‍ന്ന എന്‍സിപി നേതാവും ഉസ്‌‌മാനബാദ്‌ എംപിയുമായ പദംസിങ്‌ പാട്ടീലിനെ ഇരട്ടക്കൊലക്കേസില്‍ സിബിഐ അറസ്റ്റ്‌ ചെയ്‌തു. മൂന്ന്‌ വര്‍ഷം മുമ്പ്‌ മഹരാഷ്ട്രയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ പവന്‍രാജെ നിംബല്‍ക്കറും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌.

എന്‍സിപി നേതാവ്‌ ശരദ്‌ പവാറിന്റെ ബന്ധുവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമാണ്‌ പദംസിങ്‌ പാട്ടീല്‍.

പാട്ടീലിനെ ഈ മാസം 14 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. 2006 ജൂണ്‍ മൂന്നിനാണു കേസിനാസ്‌പദമായ സംഭവം. നവി മുംബൈയില്‍ നിംബല്‍ക്കറെയും ഡ്രൈവറെയും കാറിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പാട്ടീല്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പണമിടപാടുകള്‍ നോക്കി നടത്തിയിരുന്നത്‌ നിംബല്‍ക്കറായിരുന്നു. പിന്നീട്‌ പാട്ടീലുമായി തെറ്റിപ്പിരിഞ്ഞ നിംബല്‍ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാട്ടീലിനെതിരെ അഴിമതിക്കഥകള്‍ പുറത്തുവന്നത്‌ ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു. ഇതിന്‌ പിന്നാലെയായിരുന്നു കൊലപാതകം.

കേസുമായി ബന്ധപ്പെട്ട്‌ പരസ്‌മല്‍ ജെയ്‌ന്‍, മോഹന്‍ ശുക്ല എന്നിവര്‍ നേരത്തെ സിബിഐയുടെ പിടിയിലായിരുന്നു. ഇവരുടെ മൊഴിയാണ്‌ നിംബല്‍ക്കറെ കുടുക്കിയത്‌. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്‌ മൂന്ന്‌ മാസത്തിനകം നടക്കാനിരിയ്‌ക്കെ എന്‍സിപി എംപിയുടെ അറസ്റ്റ്‌ സംസ്ഥാനത്ത്‌ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+