കരുണാനിധിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചു
ചെന്നൈ: തമിഴ് വംശജരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചു.
ശ്രീലങ്കന്‍ തമിഴ് എംപി അറുമുഖ തൊന്‍ടൈ അറിയിച്ചതാണ് ഇക്കാര്യം. കരുണാനിധിയെ ലങ്കയിലേക്ക് ക്ഷണിച്ചുകൊണ്ടുളള ലങ്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കത്ത് എത്രയും വേഗം അയയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശീലങ്കയില്‍ യുദ്ധം അവസാനിച്ച സാഹചര്യത്തില്‍ അവിടത്തെ തമിഴ്‌വംശജരുടെ സ്‌ഥിതി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് രജപക്‌സെ കരുണാനിധിയെ ക്ഷണിച്ചിരിക്കുന്നത്. തമിഴ് വംശജരുടെ പുനരധിവാസത്തെക്കുറിച്ച് കരുണാനിധിയുടെ മകളും പാര്‍ലമെന്റ് അംഗവുമായ കനിമൊഴിയുമായി ലങ്കന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications