ലാവലിന്‍ സിബിഐ ഉന്നതതല യോഗം ചേര്‍ന്നു
ചെന്നൈ: പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിയ്‌ക്കാന്‍ സിബിഐ ഉന്നതതല യോഗം ചെന്നൈയില്‍ ചേര്‍ന്നു.കേസിന്റെ അടുത്ത നടപടിക്രമങ്ങള്‍ എങ്ങനെ വേണമെന്ന കാര്യമാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചചെയ്‌തത്.
ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ അനുമതി രേഖ സിബിഐയുടെ ചെന്നൈ ഓഫീസില്‍ ഞായറാഴ്‌ച രാത്രി വൈകിയാണ് ലഭിച്ചത്. ഡിഐജി കന്തസാമിയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം ഗവര്‍ണറുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചു. സിബിഐ ജോയിന്റ് ഡയറക്‌ടര്‍ അശോക് കുമാറും യോഗത്തില്‍ പങ്കെടുത്തു.
എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് കുറ്റപത്രം നല്‍കാനാണ് സിബിഐ ആലോചിക്കുന്നത്. പ്രധാന പ്രതികളായ മോഹനചന്ദ്രനും ഫ്രാന്‍സിസിനും വിചാരണയ്‌ക്ക് അനുമതി ലഭിച്ചില്ലെന്ന കാര്യം കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയേക്കും.
അതേ സമയം കേസിലെ രണ്ട് പ്രതികളുടെ പ്രോസിക്യൂഷന്‍ അനുമതിക്കായി കോടതിയെ സമീപിക്കാന്‍ സിബിഐ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications