ഗവര്‍ണറുടെ തീരുമാനത്തില്‍ രാഷ്ട്രീയം കലര്‍ന്നു
ദില്ലി : ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യണമെന്ന ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ തീരുമാനം രാഷ്‌ട്രീയ സ്വാധീനം മൂലമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംകെ പാന്ഥെ.
ലാവലിന്‍ ഗൂഡാലോചനയുടെ തുടക്കം കോണ്‍ഗ്രസ് മന്ത്രിയുടെ കാലത്താണ് ഉണ്ടായതെന്ന് സിബിഐ തന്നെ കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ തുടരണോയെന്ന കാര്യം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും പാന്ഥെ വ്യക്തമാക്കി.
ആര്‍എസ് ഗവായിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കണമോയെന്ന് പാര്‍ട്ടി കേരള ഘടകം തീരുമാനിക്കുമെന്ന് മറ്റൊരു പിബി അംഗം വ്യന്ദ കാരാട്ട് പറഞ്ഞു. ദില്ലിയില്‍ അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. കേസിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications