ഗവര്‍ണര്‍ ആര്‍എസ് ഗവായിക്ക് വധഭീഷണി
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആര്‍എസ് ഗവായിക്ക് ഫോണിലൂടെ വധഭീഷണി. ഞായറാഴ്‌ച രാത്രി ഏഴു മണിയോടെയാണ് ഗവര്‍ണറെ വധിയ്‌ക്കുമെന്ന് ഒരാള്‍ ഫോണിലൂടെ രാജ് ഭവനില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഗള്‍ഫില്‍ നിന്നായിരുന്നു ഫോണ്‍ വിളി. 96626430198 എന്ന നമ്പറില്‍ നിന്നാണ് വിളിയെത്തിയത്.
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‌കിയതിന് പിന്നാലെയാണ് സംഭവം. തുടര്‍ന്ന് രാജ് ഭവന്‍ അധികൃതര്‍ സിറ്റി പോലീസ് കമ്മീഷണറെ വിളിച്ച് സന്ദേശത്തെക്കുറിച്ച് പറഞ്ഞു. മ്യൂസിയം പോലീസ് കേസെടുത്തു.
അതേ സമയം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. വിവിധ ജില്ലകളില്‍ റാലികള്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിയ്‌ക്കുകയും ചെയ്‌തു.












Click it and Unblock the Notifications