വ്യാജ ഫോണ്‍: ഒരാളെ ചോദ്യം ചെയ്‌തു
കൊച്ചി: സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രിയുടെ പേരില്‍ ഫോണ്‍ വിളിച്ച കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനായ നാരായണന്‍ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ തളിപ്പറമ്പില്‍ നിന്നാണ് ഫോണ്‍ ചെയ്‌തതെന്നാണ് വിവരം.
സംഭവ ദിവസം രാവിലെ 11.10നും 11.38നും ഇടയില്‍ സുകുമാര്‍ അഴീക്കോടിന്റെ ഫോണിലേയ്‌ക്ക് വന്ന രണ്ട് ഇന്‍കമിങ് കോളുകളുടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ചോദ്യം ചെയ്‌തത്. 10.11ന് തളിപ്പറമ്പില്‍ നിന്നും 11.38ന് ആലപ്പുഴയില്‍ നിന്നുമാണു വിളി വന്നിട്ടുള്ളത്.
്‌ഞായറാഴ്‌ച രാത്രി തളിപ്പറമ്പ് ഡിവൈഎസ്‌പി കസ്‌റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്‌തതിന് ശേഷം വിട്ടയച്ചു. എന്തിനാണ് അഴീക്കോടിനെ വിളിച്ചത് എന്ന ചോദ്യത്തിന് തൃപ്‌തികരമായ മറുപടി നല്‍കാന്‍ ഇയാള്‍ക്കു കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ വീണ്ടും കസ്‌റ്റഡിയിലെടുത്തേക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications