കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റപത്രം ഒരാഴ്‌ചയ്‌ക്കുള്ളില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: ലാവലിന്‍ കേസിലെ കുറ്റപത്രം ഒരാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി സിബിഐ വക്താവ്‌ ഹര്‍ഷ്‌ബാല്‍ അറിയിച്ചു. കേസില്‍ മുന്‍ വൈദ്യുതി വകുപ്പ്‌ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്റെ പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ കുറ്റപത്രം നല്‍കുന്നത്‌ താമസിപ്പിയ്‌ക്കേണ്ടെന്നാണ്‌ സിബിഐയുടെ തീരുമാനം.

എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലാണ്‌ കേസിന്റെ വിചാരണ ഇനി നടക്കുക.വിശദമായ കുറ്റപത്രം തയ്യാറാക്കിയ ശേഷമായിരുന്നു പ്രോസിക്യൂഷന്‌ അനുമതി തേടി സിബിഐ ഗവര്‍ണറെ സമീപിച്ചത്‌.

ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍ നിയമപരമായ വീഴ്‌ചകളും പഴുതുകളുമെല്ലാം അടച്ച്‌ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണു സിബിഐ ഡയറക്‌ടറേറ്റിന്റെ നിര്‍ദേശം നല്‌കിയിരിക്കുന്നത്‌.

തിങ്കളാഴ്‌ച രാവിലെ ചെന്നൈയിലെ സിബിഐ ആസ്ഥാനത്ത്‌ ചേര്‍ന്ന യോഗത്തില്‍ ജോയിന്റ്‌ ഡയറക്‌ടര്‍ അശോക്‌ കുമാറും ഡിഐജി കന്തസ്വാമിയും അടങ്ങുന്ന സംഘം ഗവര്‍ണര്‍ ആര്‍എസ്‌ ഗവായ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ വിശദമായി വിലയിരുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X