ലാവലിന്‍: പിബിയില്‍ വിശദമായി ചര്‍ച്ച ചെയ്യും
തിരുവന്തപുരം : മന്ത്രിസഭാ തീരുമാനം മറികടന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായി അനുമതി നല്‍കിയ സാഹചര്യത്തില്‍ ലാവലിന്‍ കേസ് പോളിറ്റ് ബ്യൂറോ യോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പിബി അംഗം കൂടിയായ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഗവര്‍ണറുടെ തീരുമാനം വന്നതിന് ശേഷമുള്ള വിഎസിന്റെ ആദ്യ പ്രതികരണമാണിത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പിബിയാണെന്നും വിഎസ് വ്യക്തമാക്കി.
ഞായറാഴ്‌ച ഉച്ചയോടെ ഗവര്‍ണറുടെ തീരുമാനം പുറത്തു വന്നിട്ടും ഇക്കാര്യത്തില്‍ പ്രതികരിയ്‌ക്കാന്‍ വിഎസ് തയാറായിരുന്നില്ല.












Click it and Unblock the Notifications