പിണറായി സംസ്ഥാന സെക്രട്ടറിയായി തുടരും: എംഎ ബേബി
തിരുവനന്തപുരം : പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്ന് കൊണ്ട് ലാവ്‌ലിന്‍ കേസിനെ നേരിടുമെന്ന് വിദ്യാഭ്യാസമന്ത്രി എംഎ ബേബി.
ലാവലിന്‍കേസില്‍ പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ കുറിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് പിണറായി വിജയനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയുമോയെന്ന ചോദ്യത്തിനാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. വിജിലന്‍സ് അന്വേഷിച്ച് തള്ളിയ കേസാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications