Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രോസിക്യൂഷന്‍ അനുമതി: സിപിഎം കരിദിനമാചരിക്കുന്നു

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനത്തെ അവഗണിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‌കിയതില്‍ പ്രതിഷേധിച്ച്‌ സിപിഎം സംസ്ഥാനത്ത്‌ കരിദിനമാചരിയ്‌ക്കുന്നു

കരിദിനം ആചരിച്ച്‌ പ്രതിഷേധിയ്‌ക്കാനാണ്‌ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്‌തതെങ്കിലും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഹര്‍ത്താലിന്റെ പ്രതീതിയാണ്‌ നിലനില്‌ക്കുന്നത്‌. കണ്ണൂര്‍ ജില്ലയിലെവിടെയും വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്‌. സ്‌കൂളുകളും പ്രവര്‍ത്തിയ്‌ക്കുന്നില്ല.

പാലക്കാട്‌ ഒലവക്കോട്‌ കടകള്‍ക്കുനേരെ കല്ലേറുണ്ടായി. ജില്ലയില്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്‌. സിപിഎം പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞു. ഇതേതുടര്‍ന്ന്‌ സ്വകാര്യബസുകള്‍ സര്‍വീസ്‌ നിര്‍ത്തിവച്ചു. ആലപ്പുഴ ജില്ലയില്‍ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. അരൂരില്‍ ദേശീയപാത സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജില്ലയില്‍ പലയിടത്തും കടകള്‍ നിര്‍ബന്ധമായി അടപ്പിയ്‌ക്കുകയാണ്‌. ചേര്‍ത്തലയിലും സ്വകാര്യ ബസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സംസ്ഥാനത്ത്‌ മറ്റുജില്ലകളില്‍ കരിദിനാചരണം പൊതുവേ സമാധാനപരമാണ്‌. വാഹനങ്ങള്‍ സാധാരണപോലെ നിരത്തിലിറങ്ങിയിട്ടുണ്ട്‌.

തലശ്ശേരിയില്‍ മാതൃഭൂമി ഓഫീസിന്‌ നേരെ ആക്രമണമുണ്ടായി. ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇവിടെ മലയാള മനോരമയുടെ പത്രക്കെട്ട്‌ ഒരു വിഭാഗം ആളുകള്‍ കത്തിച്ചു. വിതരണം ചെയ്യാന്‍ കൊണ്ടു പോയ 20,000ത്തോളം പത്രങ്ങളാണ്‌ കത്തിച്ചത്‌. അക്രമത്തിന്‌ പിന്നില്‍ ആരാണെന്ന്‌ വ്യക്തമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+