ഇന്ത്യക്കാര്‍ക്ക് നേരെ വീണ്ടും അക്രമണം
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള വംശീയ അധിക്ഷേപങ്ങളും അക്രമങ്ങളും തുടരുന്നു.
ഇരുപത്തിമൂന്നുകാരനായ കമല്‍ ജിത്താണ് ഏറ്റമൊടുവില്‍ ആക്രമണത്തിനിരയായത്. രണ്ടാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് കമല്‍ ജിത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.
കാറിലെത്തിയ രണ്ടു പേരാണ് കഴിഞ്ഞ ദിവസം ജിത്തിന് നേരെ വീണ്ടും ആക്രമണം നടത്തിയത്. വഴിയിലൂടെ നടന്നു പോവുകയായിരുന്ന ജിത്തിനെ ഇവര്‍ മര്‍ദ്ദിയ്‌ക്കുകയും നിലത്തിട്ട് വലിച്ചിഴയ്‌ക്കുകയും ചെയ്‌തു.
മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ജിത്തിനെ സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്. ജിത്തിന്റെ തലയില്‍ ആറു സ്റ്റിച്ചുണ്ട്.
നേരത്തെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍ബന്‍സ് റെയ്‌ല്‍വെ സ്‌റ്റേഷനില്‍ വച്ചു മുഖംമൂടി ധരിച്ചെത്തിയവര്‍ മുട്ടയെറിയുകയും ജിത്തിനെ മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു.
അന്താരാഷ്ട്രസമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധമുയരുമ്പോഴും ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള അ അക്രമങ്ങള്‍ക്കു കുറവുവന്നിട്ടില്ല. ശനിയാഴ്‌ച മെല്‍ബണില്‍ വിക്രാന്ത് രാജേഷ് രത്തന്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കാര്‍ അക്രമികള്‍ കത്തിച്ചിരുന്നു.












Click it and Unblock the Notifications