Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയ്‌ക്ക്‌ 5ലക്ഷം വിലയുള്ള എംപി

ദില്ലി: മൂന്നു സംസ്ഥാനങ്ങള്‍ ഒരുമിച്ച്‌ തലയ്‌ക്ക്‌ അഞ്ചുലക്ഷം വിലയിട്ട നക്‌സല്‍ നേതാവ്‌ ഇനി ലോക്‌സഭയില്‍. ജാര്‍ഖണ്ഡ്‌, ബീഹാര്‍, ഉത്തര്‍പ്രദേശ്‌ സര്‍ക്കാറുകളുടെ നോട്ടപ്പുള്ളിയായ കാമേശ്വര്‍ ബയ്‌ത്തയാണ്‌ ജയിലില്‍ കിടന്ന്‌ മത്സരിച്ച്‌ എംപിയായത്‌.

2005 മുതല്‍ കാമേശ്വര്‍ ബീഹാറിലെ സസാറാം ജയിലില്‍ കഴിയുകയാണ്‌. ഇദ്ദേഹം ജാര്‍ഖണ്ഡിലെ പലമാവു മണ്ഡലത്തില്‍ നിന്നും ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയുടെ ടിക്കറ്റിലാണ്‌ മത്സരിച്ചത്‌. സത്യപ്രതിജ്ഞയ്‌ക്കായി ദില്ലിയിലേയ്‌ക്കു പോകാന്‍ ബീഹര്‍ ഹൈക്കോടതി കാമേശ്വറിന്‌ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

ഭാര്യയ്‌ക്കും സുരക്ഷാ ഭടന്മാര്‍ക്കുമൊപ്പമാണ്‌ അദ്ദേഹം തിങ്കളാഴ്‌ച പാര്‍ലമെന്റില്‍ എത്തിയത്‌. ഡപ്യൂട്ടി സ്‌പീക്കറെ തിരഞ്ഞെടുക്കുന്ന പ്രക്രിയ കഴിഞ്ഞതോടെ സ്‌പീക്കര്‍ മീരാ കുമാര്‍ കാമേശ്വറിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ചു. പ്രധാമന്ത്രി മന്‍മോഹന്‍ സിങ്‌, സഭാ നേതാവ്‌ പ്രണബ്‌ മുഖര്‍ജി എന്നിവര്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചശേഷം കാമേശ്വര്‍ എംപിയായി സ്ഥാനമേറ്റു.

മാവോയിസമാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയെന്ന്‌ പ്രഖ്യാപിച്ച പ്രധാനമന്ത്രിയ്‌ക്കു മുന്നിലാണ്‌ കാമേശ്വര്‍ സത്യപ്രതിജ്ഞ ചെയ്‌തതെന്ന കാര്യം ഇന്ത്യന്‍ ജനാധിപത്യത്തിലെ വിരോധാഭാസമായി വിലയിരുത്താം.

മൂന്നു സംസ്‌ഥാനങ്ങളിലും കാമേശ്വര്‍ പൊലീസിന്‌ തലവേദനയായിരുന്നു. 205ല്‍ ബീഹാറില്‍ വച്ചാണ്‌ ഇയാള്‍ പൊലീസ്‌ പിടിയിലാകുന്നത്‌. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ആയുധം കട്‌ത്‌ തുടങ്ങിയ കുറ്റങ്ങളാണ്‌ ഇയാല്‍ക്കെതിരെയുള്ളത്‌. വിചാരണ തുടങ്ങാത്തതിനാല്‍ അദ്ദേഹത്തിന്‌ മത്സരിക്കാന്‍ തടസ്സമുണ്ടായിരുന്നില്ല.

താന്‍ മാവോവാദിയല്ലെന്നും സാധാരണക്കാരനെ ചൂണഷം ചെയ്യുന്നതിനെതിരെ പൊരുതുന്ന നേതാവാണെന്നുമാണ്‌ ബയ്‌ത്ത പറയുന്നത്‌. ഒട്ടേറെ പൊലീസുകാരെ കുഴിബോബും മറ്റും ഉപയോഗിച്ച്‌ കാമേശ്വറും കൂട്ടരും കൊലപ്പെടുത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+