ഫ്രഞ്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു
കാണ്‍പൂര്‍: ആശുപത്രിയിലെ വാര്‍ഡ് അറ്റന്റര്‍ ഫ്രഞ്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തു.
ലാലാലജ്‌പത് റായ് ആശുപത്രിയിലെ അറ്റന്ററായ രണ്‍വീര്‍ സിങാണ് അറസ്റ്റിലായതെന്ന് ഡിഐജി ഹരി റാം ശര്‍മ്മ പറഞ്ഞു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഞായറാഴ്‌ച ആശുപത്രി അധികൃതര്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ഇയാള്‍ പങ്കെടുക്കാതിരുന്നതാണ് സംശയത്തിനിടയാക്കിയത്.
പിന്നിട് ഇയാളെ പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റുചെയ്യുകയായിരുുന്നു. പിന്നീട് യുവതി തന്നെ ആക്രമിച്ചത് ഇയാളാണെന്ന് തിരിച്ചറിയുകയും ചെയ്‌തു. അടിയന്ത്രരശുശ്രൂഷ നല്‍കുന്ന വാര്‍ഡില്‍ വച്ചായിരുന്നുവത്രേ യുവതി ആക്രമിക്കപ്പെട്ടത്.
ആദ്യം യുവതി സംഭവത്തെക്കുറിച്ച് പാരതിപ്പെട്ടെങ്കിലും അത് കണ്ടില്ലെന്ന് നടിക്കാനാണത്രേ ആശുപത്രി അധികൃതര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ പിന്നീട് ഫ്രഞ്ച് എംബസിയില്‍ പരാതിപ്പെടുമെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായത്.
തിങ്കളാഴ്‌ച ചികിത്സയ്‌ക്കായെത്തിയ മറ്റൊരു രോഗിയെയും അറ്റന്റര്‍ അപമാനിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ ചെക്കപ്പിനിടെയാണത്രേ അലോക് ശ്രീവാസ്‌തവ എന്ന യുവാവ് ഇവരെ അപമാനിക്കാനായി ശ്രമം നടത്തിയത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications