ലാവലിന്‍: അനുമതി പത്രത്തിന്റെ കോപ്പി ലഭിച്ചു
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുന്‍വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറിയുമായി പിണറായി വിജയനെതിരെ ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ കോപ്പി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ലഭിച്ചു.
മാധ്യമസ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ അനുമതിയുടെ കോപ്പി ലഭിച്ചിട്ടും സര്‍ക്കാറിന് രാജ്‌ഭവനില്‍ നിന്നും ഓദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനായിരുന്നു ഗവര്‍ണര്‍ നിയമലംഘനം നടത്തിയെന്ന് ചൊവ്വാഴ്‌ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
വാര്‍ത്താസമ്മേളനം അവസാനിച്ച് അല്‍പസമയത്തിനുള്ളില്‍ത്തന്നെ രാജ്‌ഭവനില്‍ നിന്നും സിബിഐയ്‌ക്ക് നല്‍കിയ അനുമതി പത്രത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു.
അനുമതി പത്രത്തിന്റെ പകര്‍പ്പ് കിട്ടിക്കഴിഞ്ഞ നിലയ്‌ക്ക് ഇനി സര്‍ക്കാറിന് വേണമെങ്കില്‍ ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാം. മന്ത്രിസഭ നിര്‍ദ്ദേശം തള്ളിയെന്ന് ഗവര്‍ണര്‍ക്കെതിരെ വാദവും ഉന്നയിക്കാം.












Click it and Unblock the Notifications