Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ ഭരണഘടനാലംഘനം നടത്തി: കോടിയേരി

തിരുവനന്തപുരം : ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ആര്‍എസ്‌ ഗവായിയുടെ തീരുമാനം മന്ത്രിസഭയെ അറിയിക്കാത്തത്‌ ഗുരുതരമായ ഭരണഘടനാലംഘനമാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

ലാവലിന്‍ കേസ്‌ സംബന്ധിച്ച്‌ മന്ത്രിസഭ നല്‍കിയ ശുപാര്‍ശ തള്ളിക്കളയാന്‍ എന്താണ്‌ കാരണമെന്ന്‌ സര്‍ക്കാരിനെ അറിയിക്കാന്‍ ഗവര്‍ണര്‍ക്ക്‌ ബാധ്യതയുണ്ട്‌. സര്‍ക്കാര്‍ തീരുമാനം മറികടന്ന്‌ പ്രോസിക്യൂഷന്‍ അനുമതി നല്‌കി രണ്ടു ദിവസമായിട്ടും അതിനുള്ള കാരണം ഗവര്‍ണറുടെ ഓഫീസ്‌ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.

ഇക്കാര്യം സര്‍ക്കാര്‍ മുഖേനെയായിരുന്നു സിബിഐയെ അറിയിക്കേണ്ടിയിരുന്നത്‌. അതല്ലെങ്കില്‍ ഇക്കാര്യത്തില്‍ പുനപരിശോധന ആവശ്യപ്പെട്ട്‌ മന്ത്രിസഭയ്‌ക്ക്‌ തിരിച്ചയക്കണമായിരുന്നു. ഗവര്‍ണര്‍ ആരെയോ ഭയക്കുകയാണെന്നും കോടിയേരി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റും റിപ്പോര്‍ട്ടിന്റെ കോപ്പി നല്‌കിയ ഗവര്‍ണറുടെ ഓഫീസ്‌ എന്തു കൊണ്ട ഈ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ നല്‌കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിസഭയുടെ തലവനായ ഗവര്‍ണറും സര്‍ക്കാരും പരസ്‌പരം ബന്ധപ്പെട്ട്‌ പ്രവര്‍ത്തിയ്‌ക്കേണ്ട സംവിധാനങ്ങളാണ്‌. ഇത്‌ തുടര്‍ന്നു പോകണമെന്നാണ്‌ സര്‍ക്കാരിന്റെ താത്‌പര്യം. സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തുന്ന ഗവര്‍ണറുടെ നടപടി ശരിയല്ല. അതേസമയം പാര്‍ട്ടി ഗവര്‍ണറുമായി സഹകരിയ്‌ക്കണോ എന്നത്‌ പാര്‍ട്ടി ചര്‍ച്ച ചെയ്‌ത്‌ തീരുമാനിയ്‌ക്കും.

ലാവലിന്‍ കേസിനെക്കുറിച്ച്‌ പോളിറ്റ്‌ ബ്യൂറോവിന്റെ തീരുമാനമാണ്‌ എല്ലാ പിബി അംഗങ്ങള്‍ക്കും ഉള്ളത്‌. ഓരോ പിബി അംഗത്തിനും ഓരോ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തയ്യാറെടുപ്പുകള്‍ പൂര്‍ണമാകാത്തതു കൊണ്ടാണ് ഗവര്‍ണര്‍ പങ്കെടുക്കേണ്ട ടൂറിസം പരിപാടി മാറ്റിവച്ചതെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+