വിവാഹപ്പന്തലില്‍ വരന്‍ കുഴഞ്ഞുവീണ് മരിച്ചു
തിരൂര്‍: എഴുപതുകാരനായ വരന്‍ വിവാഹപ്പന്തലില്‍ കുഴഞ്ഞുവീണ് മരിച്ചു. പതിനാല് മക്കളും മരുമക്കളും പേരക്കിടാങ്ങളുമുള്ള കുഞ്ഞിമുഹമ്മദ് ഹാജിയാണ് സ്വന്തം വിവാഹപ്പന്തലില്‍ വീണ് മരിച്ചത്.
തിരൂരിലെ വൈരംകോട് സൗത്ത് പല്ലാര്‍ ജിഎല്‍പി സ്‌കൂളിന് സമീപത്താണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്. പെരുന്തല്‍മണ്ണയിലെ മേലാറ്റൂര്‍ പാതരിക്കോട്ടുള്ള വധൂഗൃഹത്തില്‍ വച്ചാണ് മരണം നടന്നത്.
ഇദ്ദേഹത്തിന്റെ ആദ്യഭാര്യ നേരത്തേ മരിച്ചിരുന്നു. പിന്നീട് എഴുപതാം വയസ്സിലാണ് ഇദ്ദേഹം ഒരു പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ പെരിന്തല്‍മണ്ണ സ്വദേശിയായ കുഞ്ഞാലുയെന്നയാളുടെ മകള്‍ സുബൈദയുമായി വിവാഹം ഉറപ്പിച്ചു.
തിങ്കളാഴ്‌ച നിക്കാഹ് കഴിഞ്ഞ് ഭക്ഷണത്തിന്‌ശേഷം വധൂഗൃഹത്തില്‍ നിന്നും ഇറങ്ങാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കുഞ്ഞിമുഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്‌തത്. സംഭവസ്ഥലത്തുവച്ചുതന്നെ മരണവും സംഭവിച്ചു. ചൊവ്വാഴ്‌ച രാവിലെ ഒമ്പത് മണിക്കാണ് കബറടക്കം നടത്തിയത്.












Click it and Unblock the Notifications