Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനം ഗവര്‍ണര്‍ സര്‍ക്കാറിനെ അറിയിച്ചില്ല

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സിബിഐയ്‌ക്ക്‌ അനുമതി നല്‍കുന്നകാര്യം ഗവര്‍ണറുടെ ഓഫീസ്‌ സര്‍ക്കാറിനെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന്‌ ആരോപണം.

ഞായറാഴ്‌ച ഗവര്‍ണര്‍ സിബിഐ എഎസ്‌പി പ്രേംകുമാറിനെ രാജ്‌ഭവനിലേയ്‌ക്ക്‌ വിളിച്ചുവരുത്തി അനുമതി പത്രം മുദ്രവച്ച കവറില്‍ കൈമാറുകയായിരുന്നു. പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി ഗവര്‍ണര്‍ അധികാരദുര്‍വിനിയോഗം നടത്തിയതായി സിപിഎം ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ തീരുമാനം സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാത്തത്‌ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്ക്‌ വഴിവച്ചിരിക്കുകയാണ്‌.

പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ കാര്യത്തില്‍ ഗവര്‍റുടെ ഓഫീസിന്റെ അറിയിപ്പിനായി ഒരു ദിവസം കൂടി കാക്കുമെന്നും അതുകഴിഞ്ഞ്‌ പ്രതിഷേധം അറിയിക്കാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നുമാണ്‌ അറിയുന്നത്‌. ഇതിനിടെ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെ എങ്ങിനെ നേരിടണമെന്ന കാര്യം സിപിഎം നിയമവിദഗ്‌ധരുമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്‌.

നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയത്‌ കാണിച്ച്‌ സര്‍ക്കാറിന്‌ കോടതിയെ സമീപിക്കാം. ഗവര്‍ണറുടെ തീരുമാനം നേരിട്ട്‌ ബാധിക്കുന്ന വ്യക്തിയെന്ന നിലിക്ക്‌ പിണറായിയ്‌ക്കും കോടതിയെ സമീപിക്കാം. ഇതിലേത്‌ സംഭവിച്ചാലും സുപ്രീം കോടതിവരെ നീളുന്ന നിയമയുദ്ധത്തിന്‌ വഴിതുറക്കും. സര്‍ക്കാറാണ്‌ പരാതി നല്‍കുന്നതെങ്കില്‍ സര്‍ക്കാറും ഗവര്‍റുടെ ഓഫീസും തമ്മിലുള്ള യുദ്ധം തുടങ്ങും.

സര്‍ക്കാറിന്‌ കോടതിയെ സമീപിക്കണമെങ്കില്‍ ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പ്‌ കിട്ടേണ്ടതുണ്ട്‌. ഇതിനിടെ വിചാരണയ്‌ക്ക്‌ അനുമതി നല്‍കിയ ഗവര്‍ണറുമായി സര്‍ക്കാര്‍ തുറന്ന പോര്‌ തുടങ്ങിയെന്നാണ്‌ സൂചന.

ഇതി്‌ന തുടക്കം കുറിച്ചുകൊണ്ട്‌ ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായിക്കൊപ്പം പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ്‌ സര്‍ക്കാര്‍ അടിയന്തരമായി റദ്ദാക്കി. സംസ്ഥാന ടൂറിസം അവാര്‍ഡ്‌ വിതരണ ചടങ്ങാണ്‌ സര്‍ക്കാര്‍ മാറ്റിവച്ചത്‌. മസ്‌കറ്റ്‌ ഹോട്ടലിലായിരുന്നു ചടങ്ങ്‌ നടക്കേണ്ടിയിരുന്നത്‌.

മന്ത്രി കോടിയേരി ബാലകൃഷ്‌ണനെയായിരുന്നു ചടങ്ങില്‍ അധ്യക്ഷനായി നിര്‍ദ്ദേശിച്ചത്‌. പരിപാടിയ്‌ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും മന്ത്രിയ്‌ക്ക്‌ എത്താന്‍ കഴിയില്ലെന്ന്‌ കാണിച്ച്‌ പരിപാടി റദ്ദാക്കിയതായി ഗവര്‍ണറെ അറിയിക്കുകയായിരുന്നു.

ടൂറിസം ഡയറക്ടറാണ്‌ ഇതുസംബന്ധിച്ച കത്ത്‌ രാജ്‌ഭവനിലേക്ക്‌ നല്‍കിയത്‌. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ പരിപാടി മാറ്റിയതെന്നാണ്‌ സൂചന. പരിപാടി റദ്ദുചെയ്‌ത നടപടി ഗവര്‍റെ രാഷ്ട്രീയമായി നേരിടാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന്റെ തുടക്കമാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

എന്നാല്‍ ഇത്‌ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍കൊണ്ടല്ലെന്ന്‌ കോടിയേരിയുടെ ഓഫീസ്‌ അറിയിച്ചിട്ടുണ്ട്‌

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+