കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കലങ്ങിമറിയുന്നു; വാശിയോടെ വിഎസ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലാവലിന്‍ കേസ്‌ സിപിഎമ്മിനെ കലക്കി മറിക്കുന്നു. പാര്‍ട്ടിയില്‍ കാര്യങ്ങളൊന്നും ഇനി പഴയരീതിയിലേയ്‌ക്ക്‌ തിരിച്ചുപോകില്ലെന്ന സൂചനകളാണ്‌ എങ്ങുനിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്‌.

പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും നീക്കണമെന്നുള്ള പിടിവാശിയിലാണ്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍.

തിരഞ്ഞെടുപ്പിനുശേഷം തനിക്കെതിരെ ഔദ്യോഗികപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തടുത്തുനിര്‍ത്താന്‍ കയ്യില്‍ക്കിട്ടിയ ലാവലിന്‍ ആയുധം ആഞ്ഞു പ്രയോഗിക്കാന്‍ തന്നെയാണ്‌ വിഎസിന്റെ പുറപ്പാട്‌. ഇതിനുള്ള പടനീക്കങ്ങള്‍ അദ്ദേഹം തുടങ്ങുകയും ചെയ്‌തു.

പിണറായിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ തനിക്ക്‌ താല്‍പര്യമില്ലെന്ന്‌ അദ്ദേഹം കേന്ദ്രനേതൃത്വത്തിനോട്‌ പറഞ്ഞതായി സൂചനയുണ്ട്‌.

ലാവലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശത്തെ അംഗീകരിക്കാന്‍ മന്ത്രിസഭ തയ്യാറായപ്പോള്‍ വിഎസ്‌ അതിന്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ഇതിന്റെ പേരില്‍ മെയ്‌ ആദ്യവാരം ചേര്‍ന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്നും മാറ്റണമെന്ന്‌ ആവശ്യമുയര്‍ന്നിരുന്നു.

ഔദ്യോഗികപക്ഷം പിബിയോട്‌ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്തായാലും ലാവലിന്‍ കേസുകൂടി വന്നതോടെ ജൂണ്‍ 19ന്‌ തുടങ്ങുന്ന പൊളിറ്റ്‌ ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ നിര്‍ണായകമായിരിക്കുമെന്നതില്‍ സംശയമില്ല.

പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ നേതാവിനെതിരെ അഴിമതി ആരോപണം പ്രോസിക്യൂഷന്‌ നടപടിയും ഉണ്ടായിരിക്കുന്നത്‌. എന്തായാലും ഇതിന്‌ നേരെ കണ്ണടയ്‌ക്കാന്‍ കേന്ദ്രനേതൃത്വത്തിന്‌ കഴിയില്ല. അതുകൊണ്ടുതന്നെ പ്രശ്‌നം ചര്‍ച്ചയ്‌ക്കുവരും.

പലവട്ടം ഇക്കാര്യത്തില്‍ വ്യക്തമായ ചര്‍ച്ച വേണമെന്ന്‌ വിഎസ്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിബി അത്‌ വേണ്ടരീതിയില്‍ പരിഗണിച്ചിരുന്നില്ല. പിണറായിയ്‌ക്കെതിരായ പ്രോസിക്യൂഷന്‍ നീക്കത്തെ പാര്‍ട്ടിയ്‌ക്കെതിരായ കടന്നാക്രമണമായി കണ്ട്‌ പ്രതിരോധിക്കുമെന്നാണ്‌ സിപിഎം ഔദ്യോഗിക നേതൃത്വം നല്‍കുന്ന സൂചനകള്‍. കരിദിനാചരണത്തിനു പിന്നാലെ മുഴുവന്‍ പാര്‍ട്ടി സംഘടനകളെയും രംഗത്തിറക്കി പ്രചാരണം സജീവമാക്കാനാണ്‌ അവരുടെ നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X