ഒബാമക്ക് വധഭീഷണി: യുവാവിന് തടവ്
വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് വധഭീഷണി മുഴക്കിയ യുവാവിന് ഒരു വര്‍ഷം തടവും പിഴയും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോഴാണ് ഒബാമയെ വെടിവച്ചു കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
നോര്‍ത്ത് കരോലീന സ്വദേശിയായ ജെറി മൈക്കിള്‍ ബ്ലാങ്കാര്‍ഡി(48)നാണ് ഒരുവര്‍ഷവും ഒരുദിവസവും തടവുശിക്ഷ ലഭിച്ചത്. ഇതിന് പുറമെ മൂവായിരം ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. തടവുകഴിഞ്ഞ് പുറത്തിറങ്ങുന്ന മൈക്കിള്‍ ബ്ലാങ്കാര്‍ഡിന് മൂന്ന് വര്‍ഷത്തെ നല്ല നടപ്പും വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്‌റ്റിലാണ് ഇയാള്‍ അറസ്‌റ്റിലായത്. ജൂലൈയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സാക്ഷിമൊഴിയുടെ അടിസ്‌ഥാനത്തിലാണ് ശിക്ഷ.












Click it and Unblock the Notifications