കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീറ്റര്‍ വര്‍ഗ്ഗീസ്‌ ആസ്‌ത്രേലിയന്‍ സ്ഥാനപതി

  • By Staff
Google Oneindia Malayalam News

സിഡ്‌നി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അക്രമങ്ങളെ തുടര്‍ന്ന്‌ മോശമായ ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആസ്‌ത്രേലിയ തങ്ങളുടെ ഇന്ത്യന്‍ സ്ഥാനപതിയായി പീറ്റര്‍ വര്‍ഗീസിനെ നിയമിച്ചു.

ആസ്‌ത്രേലിയ ഇന്റലിജന്‍സ്‌ ഏജന്‍സി ഓഫീസ്‌ ഓഫ്‌ നാഷണല്‍ അസസ്‌മെന്റി(ഒഎന്‍എ)ന്റെ തലവനായി പ്രവര്‍ത്തിച്ചുവരുകയാണ്‌. 1956ല്‍ കെനിയയില്‍ ജനിച്ച പീറ്റര്‍ വര്‍ഗീസിന്റെ കുടുംബ വേരുകള്‍ പത്തനംതിട്ടയിലെ തിരുവല്ലയിലാണ്‌. വര്‍ഗീസ്‌ കുട്ടിയായിരുന്നപ്പോള്‍ തന്നെ കുടുംബം ആസ്‌ത്രേലിയയിലേയ്‌ക്ക്‌ കുടിയേറി.

2004 മുതല്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി സേവനമനുഷ്‌ഠിക്കുന്ന ജോണ്‍ മക്കാര്‍ത്തിക്കു പകരമാണ്‌ പീറ്റര്‍ വര്‍ഗീസിന്റെ നിയമനം. ഓഗസ്റ്റില്‍ അദ്ദേഹം ചുമതലയേല്‍ക്കും. ഭൂട്ടാന്റെ ചുമതലയും അദ്ദേഹത്തിനു തന്നെയായിരിക്കും.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങള്‍ 16 ബില്യണ്‍ ആസ്‌ത്രേലിയന്‍ ഡോളറിന്റെ കച്ചവടം നടക്കുന്ന വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ്‌ വര്‍ഗീസിന്റെ നിയമനത്തിന്‌ പിന്നില്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പല മേഖലകളിലും ശക്തി പ്രാപിക്കുന്ന നിര്‍ണായക ഘട്ടത്തിലാണു പീറ്റര്‍ വര്‍ഗീസിന്റെ നിയമനമെന്ന്‌ ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്‌മിത്ത്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X