ഗവര്‍ണറാകുമെന്ന പ്രതീക്ഷ നിറവേറ്റും കരുണാകരന്‍
ദില്ലി : ഗവര്‍ണറാകുമെന്ന കേരളത്തിന്റെ പ്രതീക്ഷ നിറവേറ്റാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍.ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം കേരളഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുമായി നടത്തിയത് തികച്ചും വ്യക്തിപരമായ കൂടിക്കാഴ്‌ചയാണ്. കഴിഞ്ഞ ദില്ലി യാത്രകളില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ സന്ദര്‍ശനത്തില്‍ അസ്വാഭാവികതയൊന്നും ഇല്ല.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ വിവേചനാധികാരം പ്രയോഗിച്ചതില്‍ തെറ്റില്ലെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications