വിമാനപകടം: മലയാളി ഉള്‍പ്പെടെ 14 പേര്‍ മരിച്ചു
ഷില്ലോങ്: ചൈന അതിര്‍ത്തിയ്‌ക്കടുത്ത് അരുണാചല്‍ പ്രദേശിലെ മലനിരകളില്‍ കാണാതായ വ്യോമസേന വിമാനം തകര്‍ന്ന വീണനിലയില്‍ കണ്ടെത്തി. അപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ 14 പേര്‍ മരിച്ചു.
കോഴിക്കോട് മടവൂര്‍ സ്വദേശിയായ വിങ് കമാന്‍ഡര്‍ ഷാജിയാണ് കൊല്ലപ്പെട്ടത്. ഏഴ് വ്യോമസേന ഉദ്യോഗസ്ഥരും ആറ് കരസേന ജവാന്മാരും അടക്കം 14 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്‌ച വൈകിട്ടോടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു.
ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ പ്രവര്‍ത്തനം വൈകിയിരുന്നു.
സിയാങ് ജില്ലയിലെ മേചുകയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ പാലെ കുന്നിന്‍മുകളിലാണ് വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടത്. ഇവിടേക്കെത്താന്‍ റോഡ് മാര്‍ഗമില്ലാത്തതിനാല്‍ അഞ്ച് മണിക്കൂറോളം നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞത്. കുന്നിന്‍ മുകളില്‍ നിന്നും പുക ഉയരുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്കെത്തിയത്.












Click it and Unblock the Notifications