സെഫിയ്‌ക്ക് താമസം മാറാന്‍ അനുമതി
കൊച്ചി: അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയ്‌ക്ക് കോട്ടയത്തെ സെന്റ് ജോസഫ്‌സ് ജനറലേറ്റില്‍നിന്ന് മൂന്നു മാസത്തേക്ക് താമസം മാറ്റാന്‍ മജിസ്‌ട്രേറ്റ് കെഎ ബേബി അനുമതി നല്‍കി.
കൈപ്പുഴയിലെ സെന്റ് ജോസഫ്‌സ് വികലാംഗ കേന്ദ്രത്തില്‍ ഈ കാലയളവില്‍ അംഗവൈകല്യമുള്ളവരെ പരിചരിക്കാനും കോടതി അനുമതി നല്‌കിയിട്ടുണ്ട്.
കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ താമസസ്ഥലം മാറരുതെന്ന് ജാമ്യനിബന്ധനകള്‍ നിലനില്‍ക്കുന്നതിനാലാണ് കൈപ്പുഴയിലെ സെന്റ് ജോസഫ്‌സ് സെന്ററിലേക്കു താമസം മാറാന്‍ ഇവര്‍ അനുമതി തേടിയത്.












Click it and Unblock the Notifications