പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതില്‍ അത്ഭുതമില്ല
തിരുവനന്തപുരം ലാവലിന്‍ കേസില്‍ പാര്‍ട്ടിയും താനും രണ്ടു വഴിയ്‌ക്കാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിഎസ് വീണ്ടും രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ യാതൊരു അത്ഭുതവുമില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലാവലിന്‍ കേസ് സംബന്ധിച്ച് ഗവര്‍ണര്‍ ഭരണഘടനാലംഘനം നടത്തിയിട്ടുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗവര്‍ണര്‍ സുപ്രീംകോടതി വിധികളും, പരാമര്‍ശങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുമ്പ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരം നപടികള്‍ ചില ഗവര്‍ണമാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനെ വലിയൊരു അത്ഭുതമായി ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍മാര്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് പ്രോസിക്യൂഷന് അനുമതി നല്‍കാവുന്നതാണ്. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതലയാണ് നിറവേറ്റിയത്. മറ്റ് സംസ്ഥാന ഗവര്‍ണര്‍മാര്‍ സ്വീകരിച്ച പ്രോസിക്യൂഷന്‍ അനുമതി സുപ്രീംകോടതി ശരിവച്ചിട്ടുള്ളതാണ്. ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ല- വിഎസ് പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ സിപിഎം നേതാക്കളും മറ്റു മന്ത്രിമാരും രൂക്ഷ വിമര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ച് വിഎസ് രംഗത്തെത്തിയിരിക്കുന്നത്‌്.
ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‌കിയ ഗവര്‍ണറുടെ നടപടി മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെ കുറിച്ച് എല്ലാവരും വിശദമായി പഠിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതിനാല്‍ വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications