കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്ക സഭ പച്ചയായി രാഷ്ട്രീയത്തില്‍ ഇടപെടും

  • By Staff
Google Oneindia Malayalam News

കൊച്ചി: ഈശ്വര വിശ്വാസം, ധാര്‍മ്മിക മൂല്യങ്ങളും ഈശ്വര വിശ്വാസവും സംരക്ഷിയ്‌ക്കാന്‍ കത്തോലിയ്‌ക്ക സഭ ഇനിയും സാമൂഹിക രാഷ്‌ട്രീയ രംഗങ്ങളില്‍ പച്ചയായി ഇടപെടുമെന്ന്‌ കേരളാ കത്തോലിയ്‌ക്കാ മെത്രാന്‍ സമിതി. സഭാ നേതാക്കള്‍ രാഷ്‌ട്രീയത്തില്‍ പച്ചയായി ഇടപെടുന്നതിനെപ്പറ്റി മതമേലധ്യക്ഷന്‍മാര്‍ വീണ്ടുവിചാരം നടത്തണമെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക്‌ മറുപടിയായാണ്‌ ഇത്‌ വിലയിരുത്തപ്പെടുന്നത്‌.

രണ്ട്‌ ദിവസമായി നടക്കുന്ന കെസിബിസി സമ്മേളനത്തിനുശേഷം സംഘടനാ വക്താവ്‌ സ്റ്റീഫന്‍ ആലത്തറ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ സഭയുടെ നിലപാട്‌ വ്യക്തമാക്കിയത്‌.

വിദ്യാഭ്യാസ രംഗത്ത്‌ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവരുന്ന നിലപാടുകളാണ്‌ സംസ്ഥാനസര്‍ക്കാരിന്റേതെന്ന്‌ സ്റ്റീഫന്‍ ആലത്തറ കുറ്റപ്പെടുത്തി. ഇത്‌ തുടരുകയാണെങ്കില്‍ സഭയുടെ കീഴിലുള്ള ആറായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു കൊണ്ടുള്ള സമരപരിപാടികളിലേയ്‌ക്ക്‌ നീങ്ങുമെന്ന താക്കീതും കെസിബിസി വക്താവ്‌ സര്‍ക്കാരിന്‌ നല്‍കി.

എം.ജി, കാലിക്കറ്റ്‌, കേരളാ സര്‍വ്വകലാശാലകള്‍ സഭയുടെ സ്ഥാപനങ്ങളോട്‌ വിവേചനപരമായ നിലപാടാണ്‌ സ്വീകരിയ്‌ക്കുന്നത്‌. സര്‍വ്വകലാശാലകള്‍ ബിരുദവിദ്യാഭ്യാസ രംഗത്ത്‌ നടപ്പിലാക്കുന്ന ക്രെഡിറ്റ്‌- സെമസ്റ്റര്‍ സമ്പ്രദായം വേണ്ട വിധത്തില്‍ ഒരുങ്ങാതെയാണ്‌ നടപ്പാക്കുന്നത്‌. കേരളാ യൂണിവേഴ്‌സിറ്റി ഭാഷാപഠനത്തിന്‌ നിശ്ചയിച്ചിരിയ്‌ക്കുന്ന പുസ്‌തകങ്ങള്‍ അധാര്‍മ്മികമാണെന്നും കെസിബിസി ആരോപിച്ചു.

കരിദിനത്തില്‍ ആലപ്പുഴയില്‍ സഭയുടെ സ്‌കൂളിനും കോളേജിനും നേരെ ആക്രമണം നടന്നത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രൂപത സ്വീകരിച്ച നിലപാടുകളോടുള്ള പ്രതികാരമായായിരുന്നു. തിരഞ്ഞെടുപ്പില്‍ സഭയുടെ നിലപാടുകള്‍ നിര്‍ണ്ണായകമായെന്നും കെസിബിസി സമ്മേളനം വിലയിരുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X