ട്രോളിങ് നിരോധനം ജൂണ്‍ 15 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം.
നിരോധന കാലത്ത് യന്ത്രവത്‌കൃത ബോട്ട് തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചതായി മന്ത്രിസഭാ യോഗ തീരുമാനം അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചു.
മത്സ്യത്തൊഴിലാളികള്‍ വാങ്ങിയിട്ടുള്ള വായ്‌പകളിന്‍മേല്‍ തുടങ്ങിവച്ചതോ തുടര്‍ന്നു വരുന്നതോ ആയ ജപ്‌തി നടപടികളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ നിലവിലുള്ള മൊറട്ടോറിയത്തിന്റെ കാലവധി 2009 നവംബര്‍ ഒന്നു വരെ ദീര്‍ഘിപ്പിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications