തോമസ് ബീറ്റി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‌കി

ആദ്യ പ്രസവത്തില്‍ പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇത്തവണ ബീറ്റിയ്‌ക്ക് പിറന്നത് ആണ്‍ കുഞ്ഞാണ്.
എബിസി ന്യൂസാണ് തോമസ് ബീറ്റിയുടെ രണ്ടാം പ്രസവ വാര്‍ത്ത പുറത്തുവിട്ടിരിയ്‌ക്കുന്നത്. ബെന്റി ഒറിഗണില്‍ നടന്നത് സ്വാഭാവിക പ്രസവമായിരുന്നുവെന്ന് തോമസ് ബീറ്റിയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറെക്കാലം മുമ്പ് ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രേസി ലാഗണ്ടിനോ, തോമസ് ബീറ്റി എന്ന പേരു സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് നാന്‍സി എന്ന സ്‌ത്രീയെ വിവാഹം കഴിച്ച തോമസ് ഗര്‍ഭപാത്രം നീക്കം ചെയ്‌തിരുന്നില്ല. അതിനാലാണ് കൃത്രിമ ബീജധാരണത്തിലൂടെ ഗര്‍ഭം ധരിക്കാനായത്.
ആദ്യ പ്രസവത്തിനു ശേഷം തോമസ് ബീറ്റി പുരുഷ ഹോര്‍മോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയിലെ പുരുഷന്മാര്‍ക്കു വേണ്ടിയുള്ള മാസികയായ ദ അഡ്വക്കറ്റിന്റെ 2008 മാര്‍ച്ച് ലക്കത്തിലാണ് തോമസ് ബീറ്റിയുടെ പുരുഷ ഗര്‍ഭത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
തോമസിന്റെ ഭാര്യയായ നാന്‍സിയ്‌ക്ക് ചില അസുഖങ്ങളുള്ളതിനാല്‍ ഗര്‍ഭിണിയാകുന്നതിന് ബുദ്ധിമുട്ടകളുണ്ടായിരുന്നു. അതിനാലാണ് ബീ്‌റ്റി ഈ ധീരകൃത്യം ഏറ്റെടുത്തത്.












Click it and Unblock the Notifications