കാനഡയിലും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം
വാന്‍കൂവൂര്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ
കാനഡയിലും ഇന്ത്യക്കാര്‍ക്കു നേരെ വംശീയാക്രമണം. കാനഡയിലെ വാന്‍കൂവുറില്‍ ടെന്നീസ് കളിക്കുകയായിരുന്ന ഇന്ത്യക്കാരെ അക്രമിച്ചതിന് ഒരു സ്‌ത്രീ ഉള്‍പ്പെടെ നാലംഗസംഘം പോലീസ് അറസ്റ്റു ചെയ്‌തു.
ലെസ്‌ലി റോത്ത്‌വെല്‍(18), റോഡ്‌നി മെഴ്‌സിക(19) എന്നിവരും 15ഉം, 16ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളുമാണ് അറസ്‌റ്റിലായത്. മെഴ്‌സിക ഒഴികെയുള്ളവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയച്ചു. മെഴ്‌സികയെ ജൂണ്‍ 12 വരെ റിമാന്റ് ചെയ്‌തു.
കാനഡയിലെ അബോട്ട്‌സ്‌ഫോര്‍ഡ് പട്ടണത്തിന് സമീപം ടെന്നീസ് കളിയില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യാക്കാര്‍ക്കു ഇവര്‍ വംശീയധിക്ഷേപം നടത്തിയെന്നാണ് പരാതി. ടെന്നീസ് കളിച്ചു കൊണ്ടിരുന്ന ഇന്ത്യാക്കാര്‍ക്കെതിരെ ഇവര്‍ ബോര്‍ഡുകളും, മറ്റു വലിച്ചെറിയുകയും, വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ ചീത്ത വാക്കുകള്‍ വിളിച്ചു പറയുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് പോകുന്നതിന് മുമ്പ് ഇവര്‍ ഇന്ത്യാക്കാരുടെ സാധനങ്ങള്‍ മോഷ്‌ടിച്ചതായും കണ്ടെത്തി. മോഷണം പോയ സാധനങ്ങള്‍ പോലീസ് പിന്നീട് കണ്ടെടുത്തു.
അബോട്ട്‌സ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഇന്ത്യാക്കാരില്‍ കൂടുതലും പഞ്ചാബികളാണ്. സമീപകാലത്തായി ഇവിടെ ഇന്ത്യന്‍ വംശജര്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. അഞ്ചുവര്‍ഷം മുമ്പ് സുറൈ നഗരത്തിലെ പാര്‍ക്കില്‍ രണ്ടു സിഖ് വംശജര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications