പണപ്പെരുപ്പം 0.13% ; രാജ്യം പണശോഷണത്തിലേക്ക്
മുംബൈ: ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തോടടുക്കുന്നു. മൈയ് 30ന് അവസാനിച്ച ആഴ്‌ചയിലെ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പ നിരക്ക് 0.13 ശതമാനമാണ്. മൂന്ന് പതിറ്റാണ്ടിനു ശേഷം പണപ്പെരുപ്പം ഇത്രയധികം കുറയുന്നത് ഇതാദ്യമായാണ്. മുന്‍ ആഴ്‌ചയില്‍ ഇത് 0.48 ശതമാനമായിരുന്നു.
മൊത്തവിലസൂചിക 0.1 ശതമാനം ഉയര്‍ന്നതിനെതുടര്‍ന്നാണ് ഈ സ്ഥിതിവിശേഷം. നിത്യോപയോഗസാധനങ്ങളുടെ സൂചിക 0.4 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം പണശോഷണത്തിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. പണപ്പെരുപ്പം പൂജ്യത്തിനും താഴെപ്പോകുന്ന സ്ഥിതിവിശേഷണമാണ് പണശോഷണം. സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് അപകടകരമായ സ്ഥിതിവിശേഷണമാണെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിപണി വിദഗ്‌ധര്‍ നല്‌കുന്ന സൂചന.












Click it and Unblock the Notifications