കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡക്കാരിയെ തീവണ്ടിക്കുള്ളില്‍ പീഡിപ്പിച്ചു

  • By Staff
Google Oneindia Malayalam News

കാണ്‍പൂര്‍: കാനഡക്കാരിയായ യുവതിയെ തീവണ്ടിയ്‌ക്കുള്ളില്‍ വെച്ച്‌ പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ച ഹവല്‍ദാറിനെതിരെ കാണ്‍പൂര്‍ റെയില്‍വെ അറസ്റ്റു ചെയ്തു. ഗുവാഹത്തിയില്‍ നിന്നും ദില്ലിയിലേക്ക്‌ പോവുകയായിരുന്ന സമ്പര്‍ക്ക ക്രാന്തി എക്‌സ്‌പ്രസിലാണ്‌ സംഭവമുണ്ടായത്‌.

അക്രമത്തിനിരയായ ഇരുപത്തിയഞ്ചുകാരി ആമി അലക്‌സാണ്ട്രയും ഭര്‍ത്താവ്‌ ആദം അലക്‌സാണ്ട്രയും പശ്ചിമ ബംഗാളിലെ ജയ്‌പാല്‍ഗുഡിയില്‍ നിന്നുമാണ്‌ തീവണ്ടിയില്‍ കയറിയത്‌. കുറ്റാരോപിതനായ അസ്സമില്‍ നിന്നുള്ള ഹവില്‍ദാര്‍ ധര്‍മ്മേന്ദ്രയും കനേഡിയന്‍ ദമ്പതികള്‍ക്കൊപ്പം യാത്ര ചെയ്‌തിരുന്നു.

ബുധനാഴ്‌ച രാവിലെ പത്തേ മുക്കാലോടെ തീവണ്ടി ബീഹാറിലൂടെ കടന്നുപോകുമ്പോഴാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌.

ആമിയെ ടോയ്‌ലറ്റിലേക്ക്‌ വലിച്ചിഴയ്‌ക്കാന്‍ ശ്രമിച്ച ധര്‍മ്മേന്ദ്ര അവര്‍ ചെറുത്തുനിന്നപ്പോള്‍ മര്‍ദ്ദിച്ചു. നിലവിളി കേട്ടെത്തിയ ഭര്‍ത്താവും മറ്റ്‌ യാത്രക്കാരും ചേര്‍ന്നാണ്‌ ആമിയെ രക്ഷപെടുത്തിയത്‌. തീവണ്ടി രാത്രി എട്ട്‌ മണിക്ക്‌ കാണ്‍പൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കനേഡിയന്‍ ദമ്പതികള്‍ റെയില്‍വെ പോലീസിന്‌ പരാതി നല്‌കി. തുടര്‍ന്ന് പോലീസ്‌ ഇയാളെ അറസ്‌റ്റു ചെയ്യുകയായിരുന്നു.

അസ്സമിലെ 14 രജപുത്ര റൈഫിള്‍സില്‍ അംഗമായ ധര്‍മ്മേന്ദ്ര മധ്യപ്രദേശിലെ മുറൈന സ്വദേശിയാണ്.
യുവതിയെ പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ മറ്റുയാത്രക്കാര്‍ ധര്‍മ്മേന്ദ്രയെ മര്‍ദ്ദിച്ച്‌ അവശനാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X