Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തിന്റെ കശ്‌മീര്‍ സന്ദര്‍ശനം ആരംഭിച്ചു

ദില്ലി: ജമ്മുകശ്‌മീരിലെ സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം കശ്‌മീരിലെത്തി. രണ്ട്‌ യുവതികളുടെ മരണവുമായി ബന്ധപ്പെട്ട്‌ ഒരാഴ്‌ചയായി തുടരുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ദ്വിദിന സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി കശ്‌മീരിലെത്തിയിരിക്കുന്നത്‌.

ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിയ്‌ക്കുന്നുണ്ട്‌. യുവതികളെ മാനഭംഗപ്പെടുത്തി കൊല ചെയ്‌ത സംഭവം സംഘം അവലോകനം ചെയ്യും.

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ദ്ധിക്കുന്നതിനെപ്പറ്റി സംഘം ചര്‍ച്ചചെയ്യും. കഴിഞ്ഞവര്‍ഷം ഇരുന്നൂറിലേറെ ഭീകരര്‍ കശ്‌മീരിലേക്ക്‌ നുഴഞ്ഞു കയറിയെന്നാണ്‌ സംസ്ഥാനസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നത്‌.

ജൂണ്‍ 15ന്‌ ആരംഭിയ്‌ക്കുന്ന അമര്‍നാഥ്‌ യാത്രയ്‌ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളും കേന്ദ്ര സംഘം വിലയിരുത്തും.

ശ്രീനഗറില്‍ നിന്ന്‌ 52 കിലോമീറ്റര്‍ അകലെ ഒരു കുടുംബത്തിലെ രണ്ട്‌ യുവതികള്‍ കൊലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ്‌ ഹുറിയത്‌ സംഘടനകള്‍ കശ്‌മീര്‍ താഴ്‌വരയില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുന്നത്‌. കൊല്ലപ്പെടുന്നതിന്‌ മുമ്പ്‌ യുവതികള്‍ ബലാത്സംഗത്തിനിരയായിരുന്നുവെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. സംഭവവുമായി സൈനികര്‍ക്ക്‌ ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+