പിബിക്കും പിണറായിക്കുമെതിരെ പോസ്റ്റര്‍
ദില്ലി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഎസും പാര്‍ട്ടിയും രണ്ടു വഴിയ്ക്ക് നീങ്ങുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പിബിയ്ക്കുമെതിരെ ദില്ലിയില്‍ വീണ്ടും പോസ്റ്ററുകള്‍.
പ്രോസിക്യൂഷന് അനുമതി നല്കിയ ഗവര്‍ണറെ അഴിമതിക്കെതിരായ സഖാക്കള്‍ സല്യൂട്ട് ചെയ്യുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു. ലാല്‍സലാം ഗവായ് ലാല്‍സലാം എന്നു പറഞ്ഞാണ് ഗവര്‍ണര്‍ക്ക് അഭിവാദ്യമാര്പ്പിയ്ക്കുന്നത്.
പാര്‍ട്ടി സെക്രട്ടറി പണം വാങ്ങിച്ചാല്‍ അഴിമതിയാകുമോ?, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഅദനിയെ കൂട്ടുപിടിച്ച് പിണറായി വിജയന് നടത്തിയ നീക്കങ്ങള്‍ വിജയിച്ചില്ല, തുടങ്ങിയ പരാമര്‍ശങ്ങളും പോസ്റ്ററുകളിലുണ്ട്. വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുമ്പിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കു്നനത്. യുഡിഎഫിനു വേണ്ടി തൊഴിലാളി വര്‍ഗത്തെ ഒറ്റുകൊടുത്ത വിഎസിനെ പുറത്താക്കുക, വിഎസ് രാജിവയ്ക്കുക, വിഎസ് പാര്‍ട്ടിയിലെ ഗോര്‍ബച്ചേവ്, തുടങ്ങിയവയാണ് തിരുവനന്തപുരത്തെ പോസ്റ്ററുകളിലുള്ളത്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ












Click it and Unblock the Notifications