വിഎസിന് പിന്തുണയുമായി സിപിഐ
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‌കിയ ഗവര്‍ണറുടെ നിലപാടിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നതിനോട് പാര്‍ട്ടിയ്‌ക്ക് യോജിപ്പില്ലെന്ന് സിപിഐ നേതാവും മന്ത്രിയുമായ സി ദിവാകരന്‍ പറഞ്ഞു.
ഭരണഘടന അനുവദിച്ച വഴികളിലൂടെ ഗവര്‍ണര്‍ പോകുന്നതിനെ ചോദ്യം ചെയ്യാന്‍ മന്ത്രി എന്ന നിലയ്‌ക്ക് തനിക്ക് അവകാശമില്ലെന്നും ഇക്കാര്യം സംബന്ധിച്ച് വെള്ളിയാഴ്‌ച്ച നടക്കുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിശദമായ ചര്‍ച്ച ചെയ്യുമെന്നും ദിവാകരന്‍ ഒരു ചാനലിന് നല്‌കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ലാവലിന്‍ കേസില്‍ സിപിഎം ഔദ്യോഗികനിലപാടിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നതോടെ ഘടകകക്ഷികളുടെ നിലപാട് ഏറെ പ്രസക്തമായിരിക്കുകയാണ്.
ദിവാകരന്റെ പ്രസ്‌താവനയോടെ സിപിഐ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications