ഉപദേശത്തിനായി കാരാട്ട് ബസുവിനെ കാണും
ദില്ലി: ലാവലിന്‍ കേസുകളുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ കേരള ഘടകത്തിലുണ്ടായിരിക്കുന്ന സ്‌ഫോടനാത്മകമായ സാഹചര്യം ഒഴിവാക്കുന്നതിന് ഉപദേശം തേടി നേതാക്കള്‍ ജ്യോതിബസുവിനടുത്തേയ്‌ക്ക്
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് ജ്യോതി ബസുവിനെ കാണും. സോള്‍ട്ട് ലെയ്‌ക്കിലെ വസതിയിലെത്തിയാണ് ഇവര്‍ വ്യാഴാഴ്‌ച ബസുവിനെ കാണുക. പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് കാരാട്ടും യച്ചൂരിയും കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നത്.
വിഎസിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തുകയെന്ന ഫോര്‍മുലയായിരിക്കും ജ്യോതിബസുവിനെ കണ്ടതിന് ശേഷം കേരളത്തിലെ ഘടകത്തിന് മുമ്പാകെ ദേശീയ നേതൃത്വം വയ്‌ക്കുകയെന്നാണ് സൂചന.
ഇതിനിടെ കേരള ഗവര്‍ണര്‍ രാഷ്ട്രീയപ്രേരിതമായ നിലപാടാണ് കൈക്കണ്ടതെന്ന സിപിഎം സംസ്ഥാന സമിതിയുടെ ആരോപണത്തോട് പ്രതികരിക്കാന്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തയ്യാറായില്ല.
ലാവലിന്‍ പ്രശ്‌നത്തില്‍ സിപിഎം മുന്‍നിലപാടില്‍ത്തന്നെ തുടരുകയാണെന്ന് ആന്ധ്രയില്‍ നിന്നും തിരിച്ചെത്തിയ കാരാട്ട് പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതേ അഭിപ്രായം തന്നെയാണ് യച്ചൂരിയും പ്രകടിപ്പിച്ചത്. കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന നിലാപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications