മുഖ്യമന്ത്രിയെ അനുകൂലിച്ച് ശര്‍മ
കൊച്ചി: ലാവലിന്‍ കേസില്‍ എടുത്ത നിലപാടിലൂടെ മുഖ്യമന്ത്രി വഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് എല്ലാവരും പ്രത്യക്ഷമായും പരോക്ഷമായും അഭിപ്രായപ്പെടുന്നതിനിടെ അദ്ദേഹം അങ്ങനെ ചെയ്‌തതായി കരുതുന്നില്ലെന്ന് മന്ത്രി എസ് ശര്‍മ.
വിഎസ് അച്ചടക്കലംഘനം നടത്തിയതായി കരുതുന്നില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിശോധിക്കുമെന്നുമാണ് ഫിഷറീസ് മന്ത്രയായ ശര്‍മ പറഞ്ഞത്.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗവര്‍ണര്‍ ഭരണഘടനാലംഘനം നടത്തിയോയെന്നകാര്യം മന്ത്രിസഭ ചര്‍ച്ചചെയ്‌തിട്ടില്ല. അത് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതില്‍ പ്രശ്‌നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യം മന്ത്രി സഭ ചെയ്യുമ്പോള്‍ എന്റെ അഭിപ്രായം അറിയിക്കും- അേേദ്ദഹം പറഞ്ഞു.
പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് ശര്‍മ പറഞ്ഞു.
ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയെന്ന മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന ഗവര്‍ണര്‍ സിബിഐയ്‌ക്ക് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിക്കുന്നതിന് മുമ്പാണെന്നും ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications