വിഎസ് പാര്‍ട്ടിയെ അനുസരിക്കണം: ലോറന്‍സ്
കൊച്ചി: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഒന്നുകില്‍ പാര്‍ട്ടിയെ അനുസരിക്കണം അല്ലെങ്കില്‍ പുറത്തുപോകണം എന്ന് സിപിഎം സംസ്ഥാന സമിതിയംഗം എംഎം ലോറന്‍സ്.
എംഎം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് മുഖ്യമന്ത്രയുടെ നിലപാടിനെ വിമര്‍ശിച്ചത്. വിഎസ് അച്ചടക്കം ലംഘിച്ചു. മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന് പാര്‍ട്ടിയുടെ അച്ചടക്കം പാലിക്കാനുള്ള ബാധ്യതയുണ്ട്. ഇപ്പോള്‍ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.
പൊളിറ്റ് ബ്യൂറോയുടെ നിലപാടുമായി വിഎസ് ചേര്‍ന്നുപോകുന്നില്ല. അദ്ദേഹം പാര്‍ട്ടിയെ അനുസരിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ പാര്‍ട്ടിയ്‌ക്ക് പുറത്ത് പോകണം- ലോറന്‍സ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയെപോലും വകവയ്‌ക്കാത്ത രീതിയിലാണ് വിഎസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ നിലപാടുകള്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. സിപിഎമ്മില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഭരണത്തിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് തോന്നിപ്പിക്കം വിധമാണ് മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും. അദ്ദേഹം ഗവര്‍ണറുടെ നടപടിയെ അനുകൂലിച്ചത് ശരിയായില്ല. വിഎസ് ഇങ്ങനെയൊക്കെ ചെയ്യുന്നത് മനപ്പൂര്‍വ്വമാണോ എന്ന് സംശയമുണ്ട്- ലോറന്‍സ് പറഞ്ഞു.












Click it and Unblock the Notifications