ലാവലിന്‍ കേസില്‍ സുര്‍ജിത്തിന്റെ മകന് പങ്ക് ?
കോഴിക്കോട്: ലാവലിന്‍ കേസില്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തിന്റെ ഒരു മകനും പങ്കുണ്ടെന്ന് ക്രൈം വാരിക എഡിറ്റര്‍ ടിപി നന്ദകുമാര്‍ ആരോപിച്ചു.
പിണറായി വിജയനെ ലാവലിന്‍ കമ്പനിയുമായി ബന്ധപ്പെടുത്തിയത് സുര്‍ജിത്തിന്റെ മകനാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പിണറായി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ ബ്ലാക് മെയില്‍ ചെയ്‌ത് നിശബ്ദരാക്കിയിരിക്കുന്നത്.
താന്‍ കുടുങ്ങിയാല്‍ മറ്റുള്ളവരുടെയും പേരുകള്‍ പറയുമെന്ന് പിണറായി ഭീഷണി മുഴക്കിയിരിക്കുകയാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നാല്‍ കാരാട്ടുള്‍പ്പെടെയുള്ളവര്‍ ദില്ലി വിടേണ്ടിവരും- നന്ദകുമാര്‍ പറഞ്ഞു.
ഭീരുത്വം വെടിഞ്ഞ് വിചാരണയെ നേരിടാന്‍ പിണറായി തയ്യാറാവണം. പിണറായി സിംഗപ്പൂരിലേയ്‌ക്കും ദുബയിലേയ്‌ക്കും നൂറിലേറെ തവണ രഹസ്യയാത്ര നടത്തിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ പിണറായിയുടെ പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ സിബിഐ തയ്യാറാവണം.
സിംഗപ്പൂരില്‍ ഫാരിസ് അബൂബക്കറുമായും ദുബയില്‍ മലപ്പുറത്തുള്ള ഒരു ബിസിനസുകാരനുമായും പിണറായിയ്‌ക്ക് അടുത്ത ബന്ധമുണ്ട്. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നന്ദകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്












Click it and Unblock the Notifications