ലാവലിന്‍: ആര്‍എസ്‌പിയ്‌ക്ക് നിലപാടുണ്ട്
കാസര്‍ഗോഡ്: സംസ്ഥാനത്തെ സിപിഎം ഘടകത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച ലാവലിന്‍ കേസില്‍ ആര്‍എസ്‌പിയ്‌ക്ക് വ്യക്തമായ നിലപാടുണ്ടെന്ന് മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍. പാര്‍ട്ടി നേത്യയോഗം ചേര്‍ന്നതിനുശേഷം പാര്‍ടി നിലപാട് അറിയിക്കും.
കാസര്‍ഗോഡ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ അവസരം വരുമ്പോള്‍ പാര്‍ട്ടി അഭിപ്രായം വെളിപ്പെടുത്തും. ആര്‍എസ്‌പിയുടെ പാര്‍ട്ടി നേത്യയോഗം ഈ മാസം 18നാണെങ്കിലും ആവശ്യമെങ്കില്‍ അതിന് മുമ്പും നിലപാട് അറിയിയ്‌ക്കുമെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
ലാവലിന്‍ കേസില്‍ എല്‍ഡിഎഫിലെ ഘടകക്ഷികള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പുറത്ത് പറഞ്ഞിട്ടില്ല. പിണാറായി വിജയന്‍ നിയമത്തിന് മുന്നില്‍ നിരപരാധിത്വം തെളിയിക്കണമെന്നാണ് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷികളായ സിപിഐയും ആര്‍എസ്‌പിയും അഭിപ്രായമെന്നാണ് സൂചന.












Click it and Unblock the Notifications