ഞാന്‍ മുഖ്യമന്ത്രിയുടെ വക്താവല്ല: സുധാകരന്‍
കൊച്ചി: ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായി പ്രോസിക്യൂഷന് അനുമതി നല്‍കുകയും അക്കാര്യം മന്ത്രിസഭയെ അറിയിക്കാതിരിക്കുകയും ചെയ്‌ത ഗവര്‍ണറുടെ നടപടി കീഴ് വഴക്ക ലംഘനമാണെന്ന് മന്ത്രി ജി സുധാകരന്‍.
ഭരണഘടന എന്നത് എഴുതി തയ്യാറാക്കിയ ബൃഹത് സംഹിത മാത്രമല്ല കീഴ് വഴക്കവും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ മുഖ്യമന്ത്രിയുടെ വക്താവല്ലെന്നാണ് സുധാകരന്‍ പ്രതികരിച്ചത്.
ഞാന്‍ മുഖ്യമന്ത്രിയുടെ വക്താവല്ല. അദ്ദേഹത്തിന്റെ വക്താവ് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുഖ്യമന്ത്രി ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. ഞങ്ങളെ രാഷ്ട്രീയം പഠിപ്പിച്ചത് അദ്ദേഹമാണ്.
അദ്ദേഹത്തെ കമന്റടിക്കാന്‍ ഞാനേതായാലുമില്ല. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെട്ട ലാവലിന്‍ കേസില്‍ പാര്‍ട്ടിയുടെ അഭിപ്രായത്തിനാണ് പ്രാധാന്യം അല്ലാതെ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനല്ല- സുധാകരന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. മുഖ്യമന്ത്രിയ്‌ക്കെതിരെ ഞാന്‍ പരാതി നല്‍കിയിട്ടില്ല.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടുമില്ല. ഞാനും മുഖ്യമന്ത്രിയുമൊക്കെ സര്‍ സിപിയുടെ മൂക്കു മുറിച്ച പാരമ്പര്യം ഉള്ളവരാണ്. അക്കാര്യം ആരും മറക്കേണ്ട-സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications