ബംഗാളില്‍ കാരാട്ടിന് വിമര്‍ശനം
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിനേറ്റ ദയനീയമായ തോല്‍വി വിലയിരുത്തുന്നതിനായി പശ്ചിമ ബംഗാളില്‍ സിപിഎം യോഗം തുടങ്ങി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മറ്റ് കേന്ദ്ര നേതാക്കളായ സീതാറാം യച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെതിരെയും മൂന്നാം മുന്നണി രൂപീകരിച്ച നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധമാണ് യോഗത്തില്‍ ഉയര്‍ന്നിരിക്കുന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെയാണ് പ്രധാനമായും വിമര്‍ശനങ്ങളുയര്‍ന്നത്. അതുപോലെതന്നെ നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന്റെ വ്യവസായ വല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി ആണവകരാര്‍ വിഷയത്തിലെ സമീപനവും മൂന്നാം മുന്നണി രൂപീകരണവുമൊക്കെ സിപിഐ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ സിപിഎമ്മിനുള്ളില്‍ നിന്നുതന്നെ ഇതിനെതിരെ പ്രതിഷേധമുയരുന്നത് ഇതാദ്യമാണ്. പ്രത്യേകിച്ചും ബംഗാളില്‍ കാരാട്ടിനെതിരെ പ്രതിഷേധമുയര്‍ന്നത് പലതിന്റെയും തുടക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications